ഷാരൂഖിന് പിറന്നാള്‍ ആശംസിക്കാനെത്തിയ ആരാധകര്‍ക്ക് കിട്ടിയ പണി | filmibeat Malayalam

2017-11-03 265

13 Mobile Phones Stolen as Fans Gather to Wish Shah Rukh Khan on Birthday

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്‍റെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന്‍റെ പിറന്നാള്‍. പതിവുപോലെ നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസ അറിയിക്കാന്‍ ബാന്ദ്രയിലെ ബംഗ്ലാവിന് മുന്നില്‍ തടിച്ചുകൂടിയത്. താരങ്ങളടുടെ ആഘോഷം സൂപ്പര്‍ ആയിരുന്നെങ്കിലും പണി കിട്ടിയത് ആരാധകര്‍ക്കായിരുന്നു. ഷാരുഖിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ പലരുടെയും മൊബൈയില്‍ ഫോണുകള്‍ മോഷണം പോയിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരുഖിന്റെ വീടിന്റെ പുറത്ത് ആരാധകരുടെ ബഹളമായിരുന്നു.
ആരാധകരെ കാണാന്‍ വേണ്ടി ഷാരൂഖ് ബംഗ്ലാവിന്‍റെ മട്ടുപ്പാവിലെത്തിയതോടെ പലരുടെയും നിയന്ത്രണം വിട്ടു. ഈ സമയമായിരിക്കും മോഷണം നടന്നതെന്നാണ് സൂചന. തിക്കിലും തിരക്കിലും പലര്‍ക്കും പരിക്കും പറ്റി. 13 പേരാണ് മൊബൈല്‍ മോഷണം പോയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്തായാലും പ്രിയപ്പെട്ട താരത്തെ കാണാനെത്തിയ പാവം ആരാധകരുടെ അവസ്ഥയാണ് കഷ്ടം.